13 October, 2023 04:48:58 PM
സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം
ബെനോലിം: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ജമ്മു കശ്മീരിനെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. കേരളത്തിനായി ജിതിന്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ സജീഷ്, മുഹമ്മദ് ആഷിഖ്, അബ്ദു റഹീം, റിസ്വാന്‍ അലി എന്നിവരും വല കുലുക്കി. വിജയത്തോടെ ഗ്രൂപ്പ് എയില്‍ കേരളം ഒന്നാമതെത്തി. ആദ്യ മത്സരത്തില്‍ കേരളം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഗുജറാത്തിനെ തകര്‍ത്തിരുന്നു.