28 September, 2023 01:13:27 PM


ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് ആറാം സ്വര്‍ണ്ണം



ജക്കാര്‍ത്ത: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് ആറാം സ്വര്‍ണ്ണം. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൽ ടീം ഇനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. സരബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ എന്നിവർ ചേർന്ന് 1734 പോയിന്‍റ് നേടി ചൈനയെ മറികടന്നാണ് ഒന്നാം സ്ഥാനത്തെത്തിയത്. 

ഒരു പോയിന്‍റ്  വ്യത്യാസത്തിൽ, 1733 പോയിന്‍റുമായി ചൈന രണ്ടാം സ്ഥാനത്തെത്തി വെള്ളിയും, 1730 പോയിന്‍റുമായി വിയറ്റ്നാം മൂന്നാം സ്ഥാനത്തെത്തി വെങ്കലവും നേടി. നേരത്തേ, 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലും ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K