11 September, 2025 07:43:02 PM
കെ.ഇ.ട്രോഫി : അഖിലേന്ത്യാ ഇന്റർ സ്‌കൂൾ വോളിബോൾ & ബാസ്ക്കറ്റ്ബോൾ ടൂർണമെൻ്റ് മാന്നാനത്ത്

കോട്ടയം : മാന്നാനം കുര്യാക്കോസ് ഏലിയാസ്' ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആതിഥേയത്വം വഹിക്കുന്ന 25-ാമത് (സിൽവർ ജൂബിലി) അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റും 19-ാമത് ബാസ്‌കറ്റ്ബോൾ ഇന്റർ സ്‌കൂൾ ടൂർണമെന്റും സെപ്റ്റംബർ 12 മുതൽ 15 വരെ സ്‌കൂൾ മൈതാനത്ത് നടക്കുമെന്ന് സ്‌കൂൾ പ്രിൻസിപ്പാൾ ഡോ. ഫാ. ജെയിംസ് മുല്ലശ്ശേരി അറിയിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റിൽ 25 ടീമുകളും സൗത്ത് ഇൻഡ്യൻ ബാസ്‌കറ്റ്ബോൾ ടൂർണമെൻറിൽ 15 ടീമുകളുമാണ് പങ്കെടുക്കുന്നത്. 600 ൽ പരം കായികതാരങ്ങളാണ് മത്സരത്തിൽ മാറ്റുരയ്ക്കാനെത്തുക.
12-ാം തീയതി 2.00 മണിക്കു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. മുൻ ഇൻഡ്യൻ ഫുട്ബോൾ താരം ജോ പോൾ അഞ്ചേരി വിശിഷ്‌ടാഥിതിയായിരിക്കും.
കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ കെ. ഇ. ട്രോഫി വോളിബോൾ ടൂർണമെൻറിന് തുടക്കം കുറിച്ച അന്നത്തെ പ്രിൻസിപ്പാൾ റവ ഫാ മാത്യു അറേക്കളം, മുൻ പ്രിൻസിപ്പാൾ ഫാ.ചിലിപ്പ് പഴയകരി, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ റോസമ്മ സോണി, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാജി ജോസഫ്, സ്‌കൂൾ പിടിഎ പ്രസിഡൻ്റ് അഡ്യക്കേറ്റ് ജെയ്‌സൺ ജോസഫ് വൈസ് പ്രസിഡൻ്റ് ഇനു പി നായർ, . തുടങ്ങിയവർ പ്രസംഗിക്കും.
സമ്മേളനത്തിൽ കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികളും അരങ്ങേറും. തൃശ്ശൂർ പേരമംഗലം S.D.V.H.S.S ഉം കോഴിക്കോട് മുക്കം K.S.S ഉം തമ്മിലായിരിക്കും ഉദ്ഘാടനമത്സരം. ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിൻ്റെ ഫൈനൽ മത്സരങ്ങൾ 14-ാം തീയതി വൈകുന്നേരം 6 മണി മുതൽ നടക്കും. ബാസ്ക്കറ്റ്ബോൾ ടൂർണമെൻ്റ് വിജയികൾക്ക് വൈകുന്നേരം 9.00 മണിക്കു നടക്കുന്ന പൊതുസമ്മേളന ത്തിൽ കെ.ഇ.റസിഡൻസ് പ്രീ ഫറ്റ് ഫാ. ഷൈജു സേവ്യർ ട്രോഫികളും ക്യാഷ് അവാർഡും സമ്മാനിക്കും. സെപ്തംബർ 15-ാം തീയതി വൈകുന്നേരം മാന്നാനം ആശ്രമാധിപൻ റവ.ഡോ. കുര്യൻ ചാലങ്ങാടിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമാപനസമ്മേളനത്തിൽ രാജ്യാന്തര വോളിബോൾ താരം അബദുൾ റസാഖ് വിശിഷ്‌ടാതിഥിയായിരിക്കും.
കായിക കേരളത്തിന് അഭിമാനകരമായ നിരവധി താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കണ്ടെത്തുന്ന തിനും അവസരം ഒരുക്കുന്ന ഈ ടൂർണമെൻ്റിൽ വിജയികളാകുന്നവർക്ക് ട്രോഫികളും, ക്യാഷ് അവാർഡും അതോടൊപ്പം പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ഭക്ഷണം, താമസം, യാത്രാസൗകര്യങ്ങൾ എന്നിവയെല്ലാം കെ.ഇ.സ്‌കൂളാണ് സ്പോൺസർ ചെയ്യുന്നത്. ടൂർണമെൻ്റിൻ്റെ വിജയകരമായ നടത്തിപ്പിനായി കായികാധ്യാപകരായ തോമസ് കെ.ജെ, സന്തോഷ് ജോസ്, ഗ്രേസി മാത്യു, അനസ് ജലീൽ, ജോ ബിജോയ്, മെലൻ എൻ.വി, ബച്ചിൻ എസ് നാഥ്, ദീപക് ചന്ദ്രൻ, അൽഫോൻസ തോമസ് തുടങ്ങിയവരുടെ നേതൃത്യത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.