19 October, 2023 02:09:38 PM
സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ലോങ് ജംപ് താരത്തിന് ഗുരുതര പരിക്ക്
തൃശൂര്‍: സംസ്ഥാന സ്കൂൾ കായികോത്സവത്തിന്‍റെ മൂന്നാം ദിവസം ലോങ് ജംപ് താരത്തിന് ഗുരുതരമായി പരിക്കേറ്റു. സീനിയർ ആൺകുട്ടികളുടെ ലോങ് ജംപിലാണ് വയനാടിന്‍റെ മുഹമ്മദ് സിനാന്‍റെ കഴുത്തിന് പരിക്കേറ്റത്. നട്ടെലിനും പരുക്കുണ്ട്.
ഇന്ന് രാവിലെ നടന്ന മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ ചാട്ടം പൂർത്തിയാക്കിയ ശേഷം വഴുതിയ കുട്ടി കഴുത്തു കുത്തി വീഴുകയായിരുന്നു. സിനാനെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കു മാറ്റി.
ചാട്ടം പൂര്‍ത്തിയാക്കിയ സിനാന് ഗ്രിപ്പ് കിട്ടാതെ മുന്നോട്ടുവീണതാണ് അപകടത്തിനു കാരണമായത്. പ്രാഥമിക പരിശോധനയില്‍ പരുക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെയാണ് ആശുപത്രിയിലേക്കു മാറ്റിയത്.
കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ താരത്തെ ട്രാക്കിൽ നിന്ന് കൊണ്ട് പോകുമ്പോഴും ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോഴുമാണ് വീഴ്ച സംഭവിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. പ്രാഥമിക പരിശീലനം പോലും ലഭിക്കാത്തവരാണ് പ്രഥമ ശുശ്രൂഷ നൽകിയതെന്നാണ് ആക്ഷേപം.