18 June, 2025 07:10:20 PM
പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടാ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു

കോട്ടയം: 2025-2026 അധ്യയന വര്‍ഷത്തേയ്ക്കുള്ള പ്ലസ് വണ്‍ സ്പോര്‍ട്ടസ്് മികവ് രജിസ്ട്രേഷനും വേരിഫിക്കേഷനും (സപ്ലിമെന്ററി ഘട്ടം)ആരംഭിച്ചു. ജൂണ്‍ 20 വരെ അപേക്ഷിക്കാം.
പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടാ അഡ്മിഷന് അപേക്ഷിക്കാത്ത വിദ്യാര്‍ഥികള്‍ www.sports.hscap.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്ലസ് വണ്ണിന് അപേക്ഷി ്ച്ചശേഷം സ്പോര്‍ട്സ് ക്വാട്ടയ്ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപ്്ലോഡ് ചെയ്യണം. ലഭിയ്ക്കുന്ന പ്രിന്റ് ഔട്ട്, ഒറിജിനല്‍ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ്, ഫോട്ടോസ്റ്റാറ്റ് കോപ്പി എന്നിവയുമായി നേരിട്ട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ എത്തണം.
അഡ്മിഷനായി 2023 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് പരിഗണിക്കുന്നത്. സ്കൂള്‍തല മത്സരങ്ങള്‍ക്ക് പുറമേ സംസ്ഥാന/ജില്ലാ അംഗീകൃത
സ്പോര്‍ട്ട് അസ്സോസിയേഷന് നടത്തുന്ന മത്സരങ്ങളിലെ സര്‍ട്ടിഫിക്കറ്റുകളില്‍ ബന്ധപ്പെട്ട സ്പോര്‍ട്സ് കൗണ്‍സില്‍ ഒബ്സര്‍വറുടെ ഒപ്പ്, സീരിയല്‍ നമ്പര്‍, ഇഷ്യൂ ചെയ്ത തീയതി, ഇഷ്യൂ അതോറിറ്റി എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇല്ലാത്ത പക്ഷം അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അതാത് അതോറിറ്റിക്കും അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണെന്നുള്ള സത്യവാങ്മൂലം ഇതോടൊപ്പം നല്‍കണം. കൂടാതെ അസോസിയേഷന്റെ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ സര്‍ട്ടിഫിക്കറ്റില്‍ അതാത് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി കൗണ്ടര്‍ സൈന്‍ ചെയ്തിരിക്കണം. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് നടത്തി സ്കോര്‍ കാര്‍ഡ് ലഭിക്കുന്ന മുറയ്ക്ക് വീണ്ടും ലോഗിന്‍ ചെയ്ത് സ്കൂള്‍ സെലക്ട് ചെയ്ത് അപേക്ഷിക്കണം്.
വിശദവിവരത്തിന് ഫോണ്‍: 0481-2563825/ 8547575248.