08 July, 2023 09:57:28 AM


കൊച്ചിയിൽ കനത്ത മഴ; വടക്കൻ കേരളത്തിലും മുന്നറിയിപ്പ്



കൊച്ചി: സംസ്ഥാനത്ത് തീവ്ര, അതിതീവ്ര മഴയ്ക്ക് കുറവുണ്ടായിട്ടുണ്ടെങ്കിലും വടക്കൻ കേരളത്തിൽ മഴ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ 4 ജില്ലകളിൽ യെലോ അലർട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോരമേഖലകളിൽ അതീവജാഗ്രത തുടരണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കൊച്ചിയിൽ ഇന്ന് പുലർച്ചെയാരംഭിച്ച കനത്ത മഴ തുടരുകയാണ്. കടലോര മേഖലകളിൽ കടലാക്രമണവും തുടരുന്നു. പലയിടത്തും വീണ്ടും വെള്ളക്കെട്ടുകളുണ്ടായി.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും, മറ്റു ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K