31 July, 2023 11:08:39 AM


എറണാകുളത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ വൻ ലഹരിവേട്ട



കൊച്ചി: എറണാകുളത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ നടന്ന എക്സൈസ് പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 60 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് എക്സൈസ് പിടിച്ചെടുത്തത്. 

വീട് കേന്ദ്രീകരിച്ചായിരുന്നു ഇവർ ലഹരി വില്പന നടത്തിയിരുന്നത് എന്നാണ് നിഗമനം. ആലുവ, പെരുമ്പാവൂർ ഉൾപ്പെടെ വിവിധയിടങ്ങളിലെ ലേബർ ക്യാമ്പുകളിലാണ് പരിശോധന നടന്നത്. ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K