01 August, 2023 10:19:49 AM


വ്യാജ ബോംബ് ഭീഷണി; നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവതി പിടിയില്‍



കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ വിമാനം പുറപ്പെടാൻ വൈകി. യാത്രക്കാരിയായ തൃശൂർ സ്വദേശിനിയാണ് ബോംബ് ഭീഷണി മുഴക്കിയത്. യുവതിയെ പൊലീസിന് കൈമാറി.

കൊച്ചി - മുംബൈ ഇൻഡിഗോ വിമാനത്തൽ മുബൈയ്ക്ക് പോവാനെത്തിയ തൃശൂർ സ്വദേശിനിയാണ് സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ എന്താണെന്ന സുരക്ഷാ ജീവനക്കാരുടെ ചോദ്യത്തിന് ബാഗിൽ ബോംബാണെന്ന് മറുപടി നൽകിയത്. തുടർന്ന് സുരക്ഷാ ജീവനക്കാർ വിമാനത്തിൽ വീണ്ടും പരിശോധന നടത്തി. ഒരു മണിക്കൂറോളം വൈകിയാണ് വിമാനം പുറപ്പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K