09 August, 2023 01:19:58 PM


മാ​സ​പ്പ​ടി ആ​രോ​പ​ണം; ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ



തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണാ വി​ജ​യ​ന് സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍​നി​ന്ന് മാ​സ​പ്പ​ടി ല​ഭി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ​മി​ല്ല. എ​ന്നാ​ൽ ത​നി​ക്കെ​തി​രാ​യ 10 ല​ക്ഷം രൂ​പ​യു​ടെ ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്. ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ലാ​ണ് നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കി​യ​തെ​ന്നും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു.

എ.​കെ. ബാ​ല​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​നു​ഷ​ത്വ​മു​ള്ള ആ​ർ​ക്കും പ​റ​യാ​ൻ കൊ​ള്ളാ​വു​ന്ന വാ​ക്ക​ല്ല​ത്. എ.​കെ. ബാ​ല​ന് മാ​ത്രം പ​റ​യാ​വു​ന്ന ഭാ​ഷ​യാ​ണ​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K