12 August, 2023 10:39:47 AM


രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച്; വിതരണം തിങ്കളാഴ്ച മുതൽ



തിരുവനന്തപുരം: ക്ഷേമ പെൻഷൻ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. മേയ്, ജൂൺ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനുകളും 14 മുതൽ വിതരണം ചെയ്യാൻ ഉത്തരവായി. 23 ന് മുൻപായി വിതരണം പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു.

രണ്ടുമാസത്തെ പെൻഷൻ ഒന്നിച്ച് നൽകുന്നതിനാൽ 3200 രൂപയാണ് ഓണത്തിന് മുൻപ് 57 ലക്ഷത്തോളം ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തുക. സാമ്പത്തിക പ്രതിസന്ധി കാരണം പെൻഷൻ കുടിശികയായത്. രണ്ടുമാസത്തെ പെൻഷനായി 1762 കോടിയാണ് ആവശ്യം. അതിനായി 1000 കോടിയോളം കടമെടുക്കുകയാണ്. ഇന് ജൂലൈ മാസത്തിലെ പെൻഷൻ കുടിശികയുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K