04 September, 2023 07:24:37 PM


കളമശ്ശേരി നുവാൽസിൽ മൂട്ട് കോർട്ട് ട്രെയിനർമാരെ വേണം



കൊച്ചി: മൂട്ട് കോർട്ട് മത്സരങ്ങൾക്ക് വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ താത്‌പര്യമുള്ളവരിൽ  നിന്ന് അപേക്ഷ ക്ഷണിക്കുന്നു. എൽ എൽ എം ഒന്നാം ക്ലാസ്സിൽ പാസ്സായവരും ദേശീയ തല മൂട്ട് കോർട്ട് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ളുവരുമായവർക്കു അപേക്ഷിക്കാം. മൂട്ട് കോർട്ട് മത്സരങ്ങളിൽ വിജയിച്ചവർക്കു പരിഗണന. എൽ എൽ എം ഇല്ലാത്ത അഭിഭാഷകർക്ക്,അവർ മൂട്ട് കോർട്ട് മത്സരങ്ങളിൽ പങ്കെടുക്കുകയോ വിജയിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അപേക്ഷിക്കാം .  മൂട്ട് കോർട്ട് ട്രെയിനർമാരുടെ പാനലിലേക്കു അപേക്ഷിക്കാനുള്ള വിശദവിവരങ്ങളും നിർദ്ദിഷ്ട അപേക്ഷാ ഫോമും നുവാൽസ് വെബ് സൈറ്റിൽ  ലഭ്യമാണ് (www.nuals.ac.in)  അപേക്ഷകൾ നുവാൽസ് രജിസ്ട്രാർക്കു സെപ്തംബർ 11 നകം ലഭിക്കണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K