08 September, 2023 01:10:25 PM


ചരിത്ര വിജയവുമായി ചാണ്ടി ഉമ്മന്‍; 36454 വോട്ടിന്‍റെ ഭൂരിപക്ഷം



കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ജയം. 36454 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ പരാജയപ്പെടുത്തി. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ കാ‍ഴ്ചവെച്ചത്  ദയനീയ പ്രകടനം.

യുഡിഎഫ് ആകെ 78,098 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ്  41,644 വോട്ടുകള്‍ സ്വന്തമാക്കി. എന്നാല്‍ ആകെ 6447 നേടാനെ ബിജെപിക്ക് ക‍ഴിഞ്ഞുള്ളു. 59.6 ശതമാനം വോട്ട് യുഡിഎഫ് നേടിയപ്പോള്‍  31.78 ശതമാനം എല്‍ഡിഎഫിന് ലഭിച്ചു. ബിജെപി 4.92 ശതമാനത്തിലേക്ക് കൂപ്പുകുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K