11 September, 2023 05:17:45 PM


'രാഷ്ട്രീയം മതിയാക്കി വീട്ടില്‍ ഇരിക്കേണ്ടി വന്നാലും എൽഡിഎഫിനെ വഞ്ചിക്കില്ല' - ഗണേഷ്



തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയോടു കേരള കോണ്‍ഗ്രസി(ബി)നു രാഷ്ട്രീയ വിരോധമുണ്ട്. എന്നാല്‍ ആര്‍ ബാലകൃഷ്ണപിളളക്കോ മകനോ അദ്ദേഹത്തോടു വ്യക്തി വിരോധമില്ലെന്നു ഗണേഷ് കുമാര്‍. സോളാര്‍ കേസില്‍  ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍ എംഎല്‍എ.

2013 മുതല്‍ ഈ ദിവസം വരെ സോളാര്‍ കേസിലെ പരാതിക്കാരിയോ അവരുമായി ബന്ധമുളളവരോ എന്നെ സമീപിച്ചിട്ടില്ല. അങ്ങനെയല്ലെന്നു തെളിയിക്കാന്‍ ഏത് സിബിഐയെയും ഞാന്‍ വെല്ലുവിളിക്കുന്നു. ഗണേഷ് കുമാറിനെ വളഞ്ഞവഴിയിലൂടെ വേലവയ്ക്കേണ്ടതില്ല, മുഖത്തു നോക്കി പറയും. മുഖത്തു നോക്കി ചെയ്യും. സ്വകാര്യ ജീവിതത്തില്‍ പോലും വളഞ്ഞവഴിയിലൂടെ കാര്യം ചെയ്തിട്ടില്ല. രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടി വന്നാലും അഭയം തന്ന എല്‍ഡിഎഫിനെ വഞ്ചിക്കില്ലെന്നും ഗണേഷ് കുമാര്‍ സഭയില്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K