03 November, 2023 05:52:14 PM


എം ജി യിൽ കോഴ്‌സ് കോർഡിനേറ്റർ, കോഴ്‌സ് മെൻറർ; വാക്ക്-ഇൻ ഇൻറർവ്യു 13ന്



കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെൻറർ ഫോർ ഓൺലൈൻ എജ്യുക്കേഷനിൽ ഓൺലൈൻ എം.ബി.എ പ്രോഗ്രാമിന് കോഴ്‌സ് കോർഡിനേറ്റർ, കോഴ്‌സ് മെൻറർ എന്നീ താത്കാലിക തസ്തികകളിലേക്ക് കരാർ നിയമനത്തിനുള്ള വാക്ക്-ഇൻ ഇൻറർവ്യു നവംബർ 13ന് ഉച്ച കഴിഞ്ഞ് 3.30ന് വൈസ് ചാൻസലറുടെ കാര്യാലയത്തിൽ നടക്കും.  

കോഴ്‌സ് കോർഡിനേറ്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിലും കോഴ്‌സ് മെൻറർ തസ്തികയിൽ മുസ്ലിം വിഭാഗത്തിലുമുള്ള ഓരോ ഒഴിവുകളിലേക്ക് ഒരു വർഷത്തേക്കാണ് നിയമനം. പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ മൂന്ന് വർഷം വരെ സേവനം ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്.

കുറഞ്ഞത് 55 ശതമാനം മാർക്കോടെ എം.ബി.എ ബിരുദവും(എസ്.സി,എസ്.ടി വിഭാഗത്തിന് 50 ശതമാനം) യു.ജി.സി/സി.എസ്.ഐ.ആർ നെറ്റ് വിജയമോ പി.എച്ച്.ഡിയോ(യു.ജി.സി ഒ.ഡി.എൽ/ഒ.എൽ റഗുലേഷൻ 2020 മാനദണ്ഡങ്ങൾക്ക് വിധേയം) ആണ് അടിസ്ഥാന യോഗ്യത.

പ്രതി ദിനം 1750 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 43750 രൂപയാണ് വേതനം(രണ്ടു തസ്തികകൾക്കും സർവകലാശാല ഗസ്റ്റ്/കോൺട്രാക്ട് അധ്യാപകരുടേതിന് തുല്യമായ വേതനം).  പ്രായപരിധി 2023 ജനുവരി ഒന്നിന് 50 വയസ്സ്.

താൽപര്യമുള്ളവർ വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് പ്രായം, വിദ്യഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യത, ജാതി, നോൺ ക്രീമിലെയർ എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 13ന് ഉച്ചയ്ക്ക് 2.15ന് സർവകലാശാലാ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലുള്ള എ.ഡി.എ 7 സെക്ഷനിൽ ഹാജരാകണം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K