17 November, 2023 03:39:24 PM


ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് അപലപനീയം- നരേന്ദ്ര മോദി



ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘര്‍ഷം അവസാനിപ്പിക്കണമെന്നും പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. അതേസമയം, ഗാസ ഉടന്‍ പട്ടിണിയിലേക്ക് നീങ്ങുമെന്ന് ഐക്യരാഷ്ട്ര സംഘടന. ഇസ്രയേലിന്‍റെ ആക്രമണം രൂക്ഷമായതോടെ സാധാരണക്കാര്‍ ഭക്ഷണവും വെള്ളവുമില്ലാതെ പട്ടിണിയിലാകുമെന്നും, യുദ്ധനിയമങ്ങളുടെ ലംഘനത്തിന് രാജ്യന്തര തലത്തില്‍ അന്വേഷണം വേണമെന്നും യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K