30 November, 2023 02:40:47 PM


കണ്ണൂർ വിസി പുനർനിയമനം: ഉത്തരവിൽ ഒപ്പു വെച്ചത് മുഖ്യമന്ത്രിയുടെ സമ്മർദം മൂലം - ഗവർണർ



തിരുവനന്തപുരം: കണ്ണൂർ വിസി പുനർനിയമന ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയിൽ നിന്ന് സമ്മർദ്ദം ഉണ്ടായതു കൊണ്ടാണ് കണ്ണൂർ വിസി പുനർനിയമന ഉത്തരവിൽ ഒപ്പുവച്ചതെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

മുഖ്യമന്ത്രി തന്നെ നേരിട്ടു വന്നു കണ്ട് കണ്ണൂർ തന്‍റെ നാടാണെന്ന് പറഞ്ഞു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി തന്നെ നേരിൽവന്നു കണ്ടെന്നും ഗവർണർ അറിയിച്ചു. നിയമവിരുദ്ധം എന്ന് അറിഞ്ഞുകൊണ്ടാണ് പുനർനിയമന ഉത്തരവിൽ ഒപ്പുവച്ചതെന്നും ഗവർണർ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കരുവാക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. 

വിസി നിയമനത്തിനായുള്ള നടപടിക്രമങ്ങൾ താൻ തുടങ്ങിയിരുന്നെന്നും അതിനിടെയിലാണ് മുഖ്യമന്ത്രിയുടെ സമ്മർദം ഉണ്ടായതെന്നും ഗവർണർ ആരോപിച്ചു. താൻ റബർ സ്റ്റാംപല്ലെന്ന് ആവർത്തിച്ച ഗവർണർ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ബില്ലുകൾ ഒരു മണിക്കൂറു പോലും പിടിച്ചുവയ്ക്കാറില്ലെന്നും പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K