13 December, 2023 07:03:40 PM


ഡോ. കെ. ജയചന്ദ്രന് മഹാത്മാ ഗാന്ധി സര്‍വകലാശാലാ രജിസ്ട്രാറുടെ താത്കാലിക ചുമതല



കോട്ടയം: സേവന കാലാവധി പൂർത്തിയാതിനെത്തുടർന്ന് ഡോ. ബി. പ്രകാശ് കുമാർ മഹാത്മാ ഗാന്ധി സർവകലാശാലാ രജിസ്ട്രാറുടെ ചുമതല ഒഴിഞ്ഞു. സ്‌കൂൾ ഓഫ് ബയോ സയൻസസിലെ പ്രഫസറായ ഡോ. പ്രകാശ് കുമാർ 2020 ഫെബ്രുവരി 15 മുതൽ രജിസ്ട്രാറായി പ്രവർത്തിച്ചുവരികയായിരുന്നു. ഇദ്ദേഹം ഇനി വകുപ്പിൽ അധ്യാപകനായി തുടരും. പുതിയ രജിസ്ട്രാറെ നിയമിക്കുന്നതുവരെ സ്‌കൂൾ ഓഫ് ബയോ സയൻസസിലെ സീനിയർ പ്രഫസർ ഡോ. കെ. ജയചന്ദ്രനാണ് രജിസ്ട്രാറുടെ താത്കാലിക ചുമതല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K