15 August, 2025 06:12:29 PM
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍ ദേശീയ പതാക ഉയര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ പരേഡിന്‍റെ അഭിവാദ്യം സ്വീകരിച്ചു. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെ ജാഗ്രത പുലര്‍ത്താനും സഹവര്‍ത്തിത്വത്തിന്‍റെ മാതൃകകളാകാനും അക്കാദമിക് സമൂഹത്തിന് കഴിയണമെന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ നിര്‍ദേശിച്ചു.
സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എ.എസ്. സുമേഷ്, അഡ്വ. പി.ബി. സതീഷ് കുമാര്‍, രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍, സെനറ്റ് അംഗം എം.എസ്. സുരേഷ്, സര്‍വകാലാശാലയിലെ വകുപ്പ് മേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സെക്യൂരിറ്റി ഓഫീസര്‍ കെ.എം. ജോര്‍ജ് പരേഡിന് നേതൃത്വം നല്‍കി.