20 December, 2023 06:10:06 PM


എം ജി യൂണിവേഴ്സിറ്റിയിൽ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം ആരംഭിച്ചു



കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല എംപ്ലോയ്‌മെൻറ് ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 22 ദിവസത്തെ സൗജന്യ പി.എസ്.സി ഡിഗ്രി ലെവൽ പരീക്ഷാ പരിശീലന പരിപാടി ആരംഭിച്ചു. ബ്യൂറോ ചീഫ് ഡോ. രാജേഷ് മണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിൻഡിക്കേറ്റ് അംഗം ഡോ.എസ്. ഷാജില ബീവി ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ എംപ്ലോയ്‌മെൻറ് ഓഫീസർ സജയൻ ജി. മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബ്യൂറോ ഡെപ്യൂട്ടി ചീഫ് ജി. വിജയകുമാർ, റോണി കൃഷ്ണൻ, എ. ബിജുകുമാർ എന്നിവർ സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K