22 December, 2023 03:56:11 PM


ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ്മ അസിസ്റ്റന്‍റ്സ് പ്രോഗ്രാം: അപേക്ഷ 31 വരെ



പാലക്കാട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജ് 2024 ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ്മ അസിസ്റ്റന്റ്സ് കോഴ്സിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസ് ആണ് യോഗ്യത. 

വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന ഈ കോഴ്സിന് ഒരു വര്‍ഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിങ് എന്നിവ ലഭിക്കും. അപേക്ഷകള്‍ ഡിസംബര്‍ 31 വരെ https://app.srccc.in/register ലൂടെ നല്‍കാം. 

വിശദവിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. എരിമയൂരിലെ നാച്ചുറല്‍ ജ്യോതി ആയുര്‍വേദ ആശുപത്രിയാണ് ജില്ലയിലെ പഠന കേന്ദ്രം. ഫോണ്‍: 9447133740.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K