09 January, 2024 06:18:13 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ കഥകളി വേഷം (കോർ ആൻറ് ഓപ്പൺ കോഴ്‌സ് പുതിയ സ്‌കീം - 2021 അഡ്മിഷൻ റഗുലർ, 2017-2020 അഡ്മിഷൻ റീഅപ്പിയറൻസ് - ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 29,30,31 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻറ് ഫൈൻ ആർട്‌സിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.
.........................

മൂന്നാം സെമസ്റ്റർ ബി.വോക് സസ്റ്റെയ്‌നബിൾ അഗ്രികൾച്ചർ(പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018,2019,2020,2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് - ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 25 മുതൽ പാലാ സെൻറ് തോമസ് കോളജിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.
.........................

കഴിഞ്ഞ ഒക്ടോബറിൽ വിജ്ഞാപനം പുറപ്പെടുവിച്ച മൂന്നാം സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് മോഡൽ 3 (സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017,2018,2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ സോഫ്റ്റ് വെയർ  പ്രാക്ടിക്കൽ പരീക്ഷ ജനുവരി 16,17 തീയതികളിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.

വൈവ വോസി

ഒന്നാം സെമസ്റ്റർ എൽ.എൽ.എം(2022 അഡ്മിഷൻ റഗുലർ, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി - ഓഗസ്റ്റ് 2023) പരീക്ഷയുടെ ടീച്ചിംങ് പ്രാക്ടീസ്, വൈവ വോസി പരീക്ഷകൾ ജനുവരി 15 മുതൽ 19 വരെ എറണാകുളം ഗവൺമെൻറ് ലോ കോളജിൽ നടക്കും.  വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

കഴിഞ്ഞ നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.കോം(സി.എസ്.എസ് - 2016-2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2012-2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) സ്‌കീമിൻറെ 2017-2018 അഡ്മിഷൻ വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ജനുവരി 23 വരെ ഓൺലൈനിൽ സമർപ്പിക്കാം.
......................

കഴിഞ്ഞ ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്.സി അപ്ലൈഡ് ഇലക്ട്രോണിക്‌സ്, എം.എസ്.സി ബയോഇൻഫോർമാറ്റിക്‌സ്(റഗുലർ, സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
        പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ജനുവരി 23 വരെ ഓൺലൈനിൽ സമർപ്പിക്കാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K