11 January, 2024 06:57:14 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാ കേന്ദ്രം

ജനുവരി 15ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ ഒന്നും രണ്ടും സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ ഇംപ്രൂവ്‌മെൻറ്, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് പരീക്ഷാ കേന്ദ്രം അനുവദിച്ചു.  വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത സെൻററിൽ നിന്നും ഹാൾ ടിക്കറ്റുകൾ വാങ്ങി അനുവദിക്കപ്പെട്ട കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകണം.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബി.എ കോർപ്പറേറ്റ് ഇക്കണോമിക്‌സ് മോഡൽ 3 (2021 അഡ്മിഷൻ റഗുലർ, 2017-2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 17ന് പത്താമുട്ടം സെൻറ് ഗിറ്റ്‌സ് കോളജിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.
....................

മൂന്നാം സെമസ്റ്റർ എം.എസ്.സി ആർട്ടിഫിഷ്യൽ ഇൻറലിജൻസ്(സിഎസ്എസ് - 2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി - നവംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 16 മുതൽ അതത് കോളജുകളിൽ നടക്കും.  വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.
....................

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ മ്യൂസിക് വയലിൻ, മ്യൂസിക് വീണ, മ്യൂസിക് വോക്കൽ, കഥകളി സംഗീതം, കഥകളി വേഷം, കഥകളി ചെണ്ട (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017-2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് - ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 16 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻറ് ആർട്ട്‌സിൽ നടക്കും.  വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.
..............................

മൂന്നാം സെമസ്റ്റർ എം.സി.എ(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി - ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 17 മുതൽ അതത് കോളജുകളിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.
.............................

നാലാം സെമസ്റ്റർ ബി.വോക് വിഷ്വൽ മീഡിയ ആൻറ് ഫിലിം മേക്കിംഗ്(2021 അഡ്മിഷൻ റഗുലർ - പുതിയ സ്‌കീം, ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 24,25 തീയതികളിൽ കാലടി ശ്രീ ശങ്കര കോളജിൽ നടക്കും വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K