18 January, 2024 04:18:09 PM


തൃശൂർ സ്വന്തമാക്കാൻ ബി.ജെ.പി-സി.പി.എം ധാരണയെന്ന് സംശയം- വി.ഡി. സതീശൻ



തിരുവനന്തപുരം: തൃശൂർ സ്വന്തമാക്കാൻ ബി.ജെ.പി-സി.പി.എം ധാരണയുണ്ടെന്ന സംശയം ശക്തമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നാല്‍, തൃശൂരും തിരുവനന്തപുരത്തും യു.ഡി.എഫിന് വിജയം ഉറപ്പാണ്. ഈ സീറ്റുകളാണ് ബി.ജെ.പി ഉന്നമിടുന്നത്. നിലവിലെ സാഹചര്യത്തില്‍ കഴിഞ്ഞ കാലത്തേക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ച്‌ യു.ഡി.എഫ് ജയിക്കും. 

കേരളത്തില്‍ ബി.ജെ.പി ജയിക്കില്ല. അക്കാര്യം ഞങ്ങള്‍ ഉറപ്പ് വരുത്തുമെന്നും സതീശൻ പറഞ്ഞു. എന്നാല്‍, തൃശ്ശൂര്‍ സീറ്റ് ബി.ജെ.പിക്ക് ലഭിക്കാൻ എക്സാലോജിക്ക്, കരുവന്നൂര്‍ കേസുകളില്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K