02 February, 2024 05:57:44 PM


എം ജി യൂണിവേഴ്സിറ്റി ഇന്‍റേൺഷിപ്പ് വൈവ വോസി, പ്രാക്ടിക്കൽ പരീക്ഷകൾ



കോട്ടയം : എം ജി യൂണിവേഴ്സിറ്റി ഇന്‍റേൺഷിപ്പ് വൈവ വോസി, വിവിധ പ്രാക്ടിക്കൽ പരീക്ഷകളുടെ തീയതികൾ അറിയാം.


ഇന്റെൺഷിപ്പ് വൈവവോസി


മൂന്നാം സെമസ്റ്റർ എം.എസ്.സി ഡാറ്റ അനലിറ്റിക്‌സ്(2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി - നവംബർ 2023) പരീക്ഷയുടെ ഇന്‍റേൺഷിപ്പ് വൈവ വോസി പരീക്ഷകൾ ഫെബ്രുവരി 12, 13 തീയതികളിൽ അതത് കോളജുകളിൽ നടക്കും.  വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.


പ്രാക്ടിക്കൽ പരീക്ഷകൾ


ഒന്നാം സെമസ്റ്റർ ബി.എച്ച്.എം (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2020-2022 അഡ്മിഷനുകൾ സപ്ലിമെൻററി - പുതിയ സ്‌കീം ജനുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി ആറു മുതൽ പാലാ സെൻറ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെൻറ് ആൻറ് കാറ്ററിംഗ് ടെക്‌നോളജിയിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.


2023 നവംബറിൽ വിജ്ഞാപനം പുറപ്പെടുവിച്ച മൂന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്-ഡാറ്റ അനലിറ്റിക്‌സ് (സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി എട്ട്, ഒൻപത്, 12 തീയതികളിൽ അതത് കോളജുകളിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.


മൂന്നാം സെമസ്റ്റർ ബി.വോക് സ്‌പോർട്ട്‌സ് ന്യൂട്രീഷൻ ആൻറ് ഫിസിയോതെറാപ്പി (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018,2019,2020,2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് - ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി അഞ്ചിന് പാലാ അൻറഫോൻസാ കോളജിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.


ഒന്നാം സെമസ്റ്റർ ബി.വോക് അഗ്രോ ഫുഡ് പ്രോസസ്സിംഗ്(2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018-2022 അഡ്മിഷനുകൾ റീഅപ്പിയറൻസ് - പുതിയ സ്‌കീം, ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ആറു മുതൽ കഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളജിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K