05 February, 2024 06:40:16 PM


മഹാത്മാ ഗാന്ധി സർവകലാശാലയില്‍ ഫാക്കൽറ്റി ഡെവലപ്‌മെന്‍റ് പ്രോഗ്രാം



കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല കോളജ് ഡവലപ്‌മെന്‍റ് കൗൺസിലും മാർ ക്രിസോസ്റ്റം ചെയറും സംയുക്തമായി നടത്തുന്ന ഫാക്കൽറ്റി ഡെവലപ്‌മെന്‍റ് പ്രോഗ്രാം വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.

ഐ.ഐ.ആർ.ബി.എസ് സെമിനാർ ഹാളിൽ നടന്ന ചടങ്ങില്‍ ഡോ. പി.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം ഡോ.എ. ജോസ്, കോളജ് ഡവലപ്മെന്‍റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. പി.ആര്‍. ബിജു, ഡോ. പി. അബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു. ഒന്‍പതാം തീയതി വരെ നടക്കുന്ന പരിപാടിയില്‍ സർവകലാശാലയിലെ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകരാണ് പങ്കെടുക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K