15 February, 2024 09:10:25 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷകൾക്ക് അപേക്ഷിക്കാം

മാർച്ച് അഞ്ചിന് ആരംഭിക്കന്ന ഒന്നാം സെമസ്റ്റർ ബിപിഎഡ്(2023 അഡ്മിഷൻ റഗുലർ, 2020,2021,2022 അഡ്മിഷനുകൾ സപ്ലിമെൻററി, 2015 മുതൽ 2019 വരെ അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഫെബ്രുവരി 20 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. ഫെബ്രുവരി 21ന് ഫൈനോടു കൂടിയും ഫെബ്രുവരി 22ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.  കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

മാർച്ച് അഞ്ചിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎഡ്(2023 അഡ്മിഷൻ റഗുലർ, 2020,2021,2022 അഡ്മിഷനുകൾ സപ്ലിമെൻററി, 2019 അഡ്മിഷൻ ഒന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഫെബ്രുവരി 20 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. ഫെബ്രുവരി 21ന് ഫൈനോടു കൂടിയും ഫെബ്രുവരി 22ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.  കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ എം.എസ്.സി സുവോളജി(സിഎസ്എസ് - 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020,2021,2022 അഡ്മിഷനുകൾ റീഅപ്പിയറൻസ് - ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 19 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

കഴിഞ്ഞ ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.കോം എൽഎൽബി(ഓണേഴ്‌സ് - 2022 അഡ്മിഷൻ റഗുലർ, 2018,2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽഎൽബി(ഓണേഴ്‌സ് - 2015-2017 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് 2018 അഡ്മിഷൻ മുതലുള്ളവർ ഓൺലൈനിലും 2018 അഡ്മിഷന് മുൻപുള്ളവർ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിലും സമർപ്പിക്കാം.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 29.

രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ്(2015,2016 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് - മാർച്ച് 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 29 വരെ ഓൺലൈനിൽ സമർപ്പിക്കാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K