16 February, 2024 02:26:04 PM


വാർഷിക ബജറ്റ്; കോട്ടയം മുൻസിപ്പാലിറ്റിയെ കോർപ്പറേഷനാക്കി ഉയർത്തും



കോട്ടയം: മുൻസിപ്പാലിറ്റിയെ  കോർപ്പറേഷനാക്കി ഉയർത്തുമെന്ന കാഴ്ചപ്പാടിലൂന്നി നഗരസഭയുടെ 2024- 25 വാർഷിക ബജറ്റ്. 144 കോടി 98 ലക്ഷത്തി 23 ആയിരത്തി 650 രൂപ വരവും, 126 കോടി 35 ലക്ഷത്തി 54 ആയിരം രൂപ ചിലവും, 1 കോടി 62 ലക്ഷത്തി 69 ആയിരത്തി 650 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ ചെയർമാൻ ബി ഗോപകുമാർ അവതരിപ്പിച്ചു.

അടിസ്ഥാന സൗകര്യ വികസനങ്ങൾക്കൊപ്പം The Right to the City എന്ന ആശയത്തിൽ ഊന്നിയാണ് ബജറ്റ്. മുതിർന്ന പൗരന്മാർക്ക് ഹാപ്പിനസ് കോർണർ,   സമ്പൂർണ്ണ ശുചിത്വ നഗരസഭ പദ്ധതി, ആധുനിക നിലവാരത്തിൽ ഷോപ്പിംഗ് കോംപ്ലക്സ്, നെഹ്റു സ്റ്റേഡിയവും ഇന്ദിരാഗാന്ധി സ്റ്റേഡിയം കൂട്ടിയിണക്കി സ്പോർട്സ് കോംപ്ലക്സ്, വടവാതൂരിൽ ഹൗസ്, വനിതാ ഷോപ്പിംഗ് മാൾ, ആരോഗ്യപരിപാലന പദ്ധതി,ശിശു സൗഹൃദ ഇനി പാർക്ക്, ഡിജിറ്റൽ ഹബ്ബ്,കോടിമത മത്സ്യ മാർക്കറ്റ്  നവീകരണം,  തിരുവാതിക്കൽ ഓപ്പൺ ജിംനേഷ്യം കുട്ടികൾക്ക് മിനി പാർക്ക്, എം എൽ റോഡിൽ മൾട്ടി ലെവൽ പാർക്കിംഗ് സിസ്റ്റം,തുടങ്ങിയ പദ്ധതികളാണ് ബജറ്റിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.

ഒപ്പം ജനങ്ങളിൽ നിന്ന് ബജറ്റ് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായി നഗരത്തിൽ വിവിധ ഭാഗങ്ങളിൽ ബജറ്റ് നിർദ്ദേശ പെട്ടികൾ സ്ഥാപിച്ച് നഗരവൽക്കരണത്തിൽ പൊതുജനപക്ഷ പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിടുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K