22 February, 2024 03:41:39 PM


എലിക്കുളത്ത് പച്ചക്കറി കൃഷി ഉത്പാദന ഉപാധികൾ വിതരണം ചെയ്തു



കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സമഗ്രപച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്കുള്ള ഉത്പാദന ഉപാധികൾ വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  സൂര്യാമോൾ ചടങ്ങിൽ
അധ്യക്ഷയായി.

 ഗ്രാമസഭകൾ വഴി തെരെഞ്ഞെടുക്കപ്പെട്ട 120 കർഷകർക്കാണ് ആനുകൂല്യങ്ങൾ നൽകിയത്. ചട്ടികൾ, മേൽത്തരം പച്ചക്കറി തൈകൾ , ചട്ടികളിൽ നിറയ്ക്കാനുള്ള വളക്കൂട്ട് മിശ്രിതം എന്നിവയാണ് നൽകിയത്. മൂന്ന് ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ഇതിൽ പദ്ധതി വിഹിതം രണ്ട് ലക്ഷം രൂപയും ഗുണഭോക്തൃ വിഹിതം ഒരു ലക്ഷം രൂപയുമാണ്.
 ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഖിൽ അപ്പുക്കുട്ടൻ, കൃഷി ഓഫീസർ കെ. പ്രവീൺ, കൃഷി അസിസ്റ്റന്റ് കെ.ജെ.ജെയ്‌നമ്മ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K