29 July, 2024 05:50:08 PM
കോട്ടയം മണിപ്പുഴ ജംഗ്ഷനു സമീപം വാഹനങ്ങളുടെ കൂട്ടയിടി; ആർക്കും പരിക്കില്ല
കോട്ടയം: എം സി റോഡിൽ കോട്ടയം മണിപ്പുഴ ജംഗ്ഷനു സമീപം വാഹനങ്ങളുടെ കൂട്ടയിടി. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്. ടാങ്കർ ലോറി കാറിനു പിന്നിലിടിച്ചാണ് ആദ്യ അപകടം. തുടർന്ന് ഈ കാർ നിരങ്ങി മറ്റ് രണ്ട് കാറുകൾക്ക് പിന്നിലും ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കാറുകൾക്ക് സാരമായ കേടുപാടുകൾ പറ്റി. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് എം സി റോഡിൽ വൻ ഗതാഗതകുരുക്കും ഉണ്ടായി.