25 August, 2024 06:40:53 PM
പത്ത് പെൺകുട്ടികൾക്ക് മംഗല്യഭാഗ്യമൊരുക്കി അച്ചായൻസ് ഗോൾഡിന്‍റെ രണ്ടാം സമൂഹ വിവാഹം
കോട്ടയം: ഒരു വർഷം തികയും മുന്നേ സമൂഹ വിവാഹത്തിന് വീണ്ടും വഴിയൊരുക്കി അച്ചായൻസ് ഗോൾഡ്. ഇത്തവണയും പത്ത് യുവതി യുവാക്കൾക്കാണ് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ മംഗല്യഭാഗ്യമൊരുക്കിയത്. കോട്ടയം തിരുനക്കര മൈതാനിയിൽ ടോണി വർക്കിച്ചന്റെ അധ്യക്ഷതയിൽ നടന്ന സമൂഹ വിവാഹത്തിന്റെ ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.
തിരുനക്കര മൈതാനം നിറഞ്ഞു കവിഞ്ഞ ജനഹൃദയങ്ങളെ സാക്ഷി നിർത്തിയാണ് യുവതി യുവാക്കൾ വരണമാല്യം ചാർത്തിയത്. താലിമാലയും സ്വർണ്ണാഭരണങ്ങളും വരനും വധുവിനുമുള്ള വസ്ത്രങ്ങളും ഉൾപ്പെടെ മുഴുവൻ വിവാഹചെലവും അച്ചായൻസ് ഗോൾഡിന്റെ സ്നേഹസ്പർശം പദ്ധതിയിലൂടെ സൗജന്യമായാണ് നൽകിയത്. വിവിധ ജില്ലകളിലുള്ള പത്തു പേർക്കാണ് ടോണി മംഗല്യഭാഗ്യം ഒരുക്കിയത്. 2023 ഡിസംബർ പത്തിനായിരുന്നു ആദ്യത്തെ സമൂഹ വിവാഹം.
അഡ്വ.മോൻസ് ജോസഫ് എം എൽ എ, മുൻ എം എൽ എ അഡ്വ.കെ സുരേഷ് കുറുപ്പ്, നഗരസഭാ ചെയർപേഴസ്‌ൺ ബിൻസി സെബാസ്റ്റ്യൻ, കൗൺസിലർ ജയ്മോൾ ജോസഫ്, അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ, ടി എൻ ഹരികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.