31 August, 2024 05:02:45 PM


എ എസ് ഐ എസ് സി രചനാ സാഹിത്യ മത്സരങ്ങള്‍: തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ വിജയികള്‍



കോട്ടയം: മാന്നാനം കെ.ഈ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്ന എ എസ് ഐ എസ് സി (അസോസിയേഷന്‍ ഓഫ്‌ സ്‌കൂള്‍സ്‌ ഫോര്‍ ദ ഇന്‍ഡ്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്) സംസ്ഥാന തല രചനാ സാഹിത്യ മത്സരങ്ങള്ക്ക് സമാപനം. മത്സരങ്ങളില്‍ 30 പോയിന്‍റോടെ തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓവറോള്‍ വിന്നേഴ്‌സ് ആയപ്പോള്‍ 29 പോയിന്‍റോടെ ഹരിശ്രീ വിദ്യാനിധി സ്‌കൂള്‍ റണ്ണേഴ്‌സ് അപ് ആയി. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ കാറ്റഗറികളിലായി ഡിബേറ്റ്, ഡിക്ലമേഷന്‍ ക്രിയേറ്റീവ്‌ റൈറ്റിംഗ്‌സ്, ക്വിസ്, പെയിന്റിംഗ്‌സ് തുടങ്ങിയ വിവധ മത്സരങ്ങളില്‍ 55- ഓളം സ്‌കൂളുകളില്‍ നിന്നായി 700 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.


ക്വിസ് മത്സരം സബ് ജൂണിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളും, ജൂണിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരം ലയോള സ്‌കൂളും, സീനിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളും വിജയികളായി. ഡിക്ലമേഷന്‍ സബ് ജൂണിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളും, ജൂണിയര്‍ വിഭാഗത്തില്‍ ഹരിശ്രീ വിദ്യാനിധി സ്‌കൂളും, സീനിയര്‍ വിഭാഗത്തില്‍ തങ്കശ്ശേരി ഇന്‍ഫന്റ്ജീസസ്ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളും വിജയികളായി.


ഡിബേറ്റ് ജൂണിയര്‍ വിഭാഗത്തില്‍ ട്രിനിറ്റി ലൈസിയം സ്‌കൂളും, സീനിയര്‍ വിഭാഗത്തില്‍ ഓക്‌സീലിയം തിരുത്തിപ്പറമ്പ്‌ സ്‌കൂളും വിജയികളായി. പെയിന്റിംഗ്‌ സബ് ജൂണിയര്‍ വിഭാഗത്തില്‍ മാന്നാനം കെ.ഇ.സ്‌കൂളും, ജൂണിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളും, സീനിയര്‍ വിഭാഗത്തില്‍ ഹരിശ്രീ വിദ്യാനിധി സ്‌കൂളും വിജയികളായി. ക്രിയേറ്റീവ്‌ റൈറ്റിംഗ്‌ സബ് ജൂണിയര്‍ വിഭാഗത്തില്‍ ഹരിശ്രീ വിദ്യാനിധി സ്‌കൂളും, ജൂണിയര്‍ വിഭാഗത്തില്‍ ചെത്തിപ്പുഴ ക്രിസ്തുജ്യോതി വിദ്യാനികേതന്‍ ഐ.സി.എസ്.സി.സ്‌കൂളും, സീനിയര്‍ വിഭാഗത്തില്‍ ഗ്രീന്‍വുഡ് പബ്ലിക്‌ സ്‌കൂളും വിജയികളായി.


എ എസ് ഐ എസ് സി  നാഷണല്‍ പ്രസിഡന്‍റും, കെ.ഇ.സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ റവ.ഡോ.ജെയിംസ് മുല്ലശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപനസമ്മേളനത്തില്‍ മാന്നാനം കെ.ഇ. റസിഡന്‍സ് പ്രിഫെക്ട്‌ റവ.ഫാ. ഷൈജു സേവ്യര്‍  ഫാ. ജോര്‍ജ്ജ്‌ഹെസ്‌ മെമോറിയല്‍ ട്രോഫി സമ്മാനിച്ചു. കെ.ഇ. സ്‌കൂള്‍ പി.ടിഎ. പ്രസിഡന്‍റ് അഡ്വ. ജെയ്‌സണ്‍ ജോസഫ്,വൈസ് പ്രസിഡന്‍റ് ഡോ. ഇന്ദു പി.കുമാര്‍, അന്ന സൂസന്‍ ബിനു, ജി. നിവേദിത രാജ്‌മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K