11 November, 2024 07:05:49 PM
കുറിച്ചിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിലിടിച്ച് നിരവധി പേർക്ക് പരിക്ക്
കോട്ടയം: കുറിച്ചി ഹോമിയോ കോളേജിന് സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിലിടിച്ച് പത്തോളം പേർക്ക് പരിക്ക്. ഉച്ചകഴിഞ്ഞ് 2.15 ഓടെയാണ് അപകടം. കോട്ടയം - ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ഡി സി എം ബസ്സാണ് ഹോമിയോ കോളേജിൻ്റെ മതിലിൽ ഇടിച്ചത്. പരിക്കേറ്റവരിൽ ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്. പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.