29 April, 2025 06:51:57 PM
നാഗമ്പടം മൈതാനത്ത് നാളെ അങ്കണവാടി ജീവനക്കാരുടെ സംഗമം

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നാഗമ്പടം മൈതാനത്ത് രാവിലെ 9.30-ന് അങ്കണവാടി ജീവനക്കാരുടെ സംഗമം നടക്കും. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ അധ്യക്ഷത വഹിക്കും. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, കോട്ടയം നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം. മാത്യൂ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടക്കും.