04 May, 2025 08:02:45 PM


ആർപ്പൂക്കരയില്‍ അടഞ്ഞു കിടന്ന വീട്ടില്‍ മോഷണം; പ്രതി പിടിയിൽ



ഗാന്ധിനഗർ: ആർപ്പൂക്കരയില്‍ അടഞ്ഞു കിടന്ന വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയിൽ. ആർപ്പൂക്കര വില്ലേജിൽ കരിപ്പൂത്തട്ട് ഭാഗത്ത്   ഇരുപേരുംപത്തിൽ വീട്ടിൽ ശരത് മോഹൻ (20 വയസ്സ്) എന്നയാളാണ് അറസ്റ്റിലായത്. കരിപ്പൂത്തട്ട് കരിവേലി വീട്ടിൽ അലമാരക്കുള്ളിൽ തടി കൊണ്ടുള്ള പണപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന 45000 രൂപാ വില വരുന്ന സ്വർണ്ണാഭരണങ്ങളുമാണ് മോഷണം പോയത്.  ഗാന്ധിനഗർ പോലീസിന്റെ  അന്വേഷണത്തിൽ ഇരിക്കെ കേസിലെ പ്രതിയായ ശരത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.  ഗാന്ധിനഗർ എസ്എച്ച്ഒ ശ്രീജിത്ത്‌ ടി, എസ് ഐ അനുരാജ്, സിപിഒമാരായ ലിബിൻ, ശ്രീനിഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് കൃത്യമായ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K