06 May, 2025 10:34:14 AM


കോട്ടയത്ത് സുഹൃത്തിനെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ച കേസ്; പ്രതിയും ഭാര്യയും കുറ്റക്കാരെന്ന് കോടതി



കോട്ടയം: സുഹൃത്തിനെ കൊന്ന് കഷണങ്ങളാക്കി ചാക്കിൽകെട്ടി ഉപേക്ഷിച്ച കേസിൽ പ്രതിയും ഭാര്യയും കുറ്റക്കാരെന്ന് കോടതി. ശിക്ഷ പിന്നീട് വിധിക്കും. കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ (34) കൊലപ്പെടുത്തി ശരീരം പല കഷണങ്ങളാക്കി മുറിച്ചു ചാക്കിൽകെട്ടി ഉപേക്ഷിച്ച സംഭവത്തിൽ മീനടം പീടികപ്പടിയിൽ വാടകക്ക് താമസിച്ചിരുന്ന മുട്ടമ്പലം സ്വദേശി കമ്മൽ വിനോദ് എന്ന എ ആർ വിനോദ്‌കുമാറിനെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജെ നാസർ കുറ്റക്കാരനാണെന്ന് വിധിച്ചത്. ഭാര്യ എൻ എസ് കുഞ്ഞുമോളും കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.

കൊലപാതകം (ഐപിസി 302), തെളിവ് നശിപ്പിക്കൽ (ഐപിസി 201), കൂട്ടായ കുറ്റകൃത്യം (ഐപിസി 34) എന്നീ വകുപ്പുകൾ പ്രകാരം പ്രതികള്‍ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്. 2017 ഓഗസ്റ്റ് 23ന് രാത്രിയിലാണ് കൊലപാതകം‌. ഓഗസ്റ്റ് 27 നാണ് തലയില്ലാത്ത ശരീരഭാഗം രണ്ട് ചാക്കിൽ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ കോട്ടയം മാങ്ങാനം മന്ദിരു കലുങ്കിന് സമീപത്തുനിന്നും കണ്ടെത്തിയത്. പ്രതികളെ അറസ്റ്റു ചെയ്തതിനു ശേഷം 28ാം തീയതിയാണ് തല സമീപത്തെ തുരുത്തേൽ പാലത്തിന് സമീപത്തുനിന്നും കിട്ടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K