06 May, 2025 07:21:46 PM
ലഹരിവിരുദ്ധ സന്ദേശ യാത്രയ്ക്ക് സ്വീകരണം: മാരത്തണിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

കോട്ടയം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ സന്ദേശയാത്രയ്ക്ക് മേയ് 19-ന് ഏറ്റുമാനൂർ, കോട്ടയം ടൗൺ എന്നീ കേന്ദ്രങ്ങളിൽൽ സ്വീകരണം നൽകും. ഇതിന്റെ ഭാഗമായി അന്നു രാവിലെ ചേർപ്പുങ്കലിൽ നിന്നാരംഭിച്ച് ഏറ്റുമാനൂർ പേരൂർ ജംഗ്ഷനിൽ അവസാനിയ്ക്കുന്ന മാരത്തൺ സംഘടിപ്പിക്കും. മാരത്തണിൽ പങ്കെടുക്കാൻ താൽപര്യമുള്ള പുരുഷന്മാരും വനിതകളും https://registrations.keralakayikakshamathamission.com/ എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കൂടാതെ 16 വയസ് മുതൽ 18 വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ടു കിലോമീറ്റർ ഓട്ടമത്സരവും നടത്തും. വിശദവിവരത്തിന് ഫോൺ: 0481-2563825, 8547575248.