07 May, 2025 12:30:42 PM


ഇന്ന് നാല് മണിക്ക് സൈറൺ മുഴങ്ങും; കോട്ടയത്തെ മോക്ഡ്രിൽ കളക്ട്രേറ്റില്‍



കോട്ടയം: ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റിയുടെ 5 സൈറണുകൾ ഉണ്ട്. ഇതു കൂടാതെ നഗരസഭകളിലെ സൈറണുകളും പ്രവർത്തിക്കും. കളക്ട്രേറ്റാണ് പ്രധാന മോക്ഡ്രിൽ  കേന്ദ്രം. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്.

- 4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 വട്ടം നീട്ടി ശബ്ദിക്കും.

സൈറൺ ശബ്ദ്ദം കേൾക്കുന്ന ഇടങ്ങളിലും, കേൾക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയിൽ ആണ് മോക്ക്ഡ്രിൽ നടത്തേണ്ടത്. കേന്ദ്ര നിർദേശം അനുസരിച്ച് സൈറൺ ഇല്ലാത്ത ഇടങ്ങളിൽ ആരാധനാലയങ്ങളിലെ അനൗൺസ്മെൻ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുന്നത് പരിഗണിക്കും.

4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങും.

സൈറണുകൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് പ്രവർത്തിപ്പിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K