07 May, 2025 12:52:27 PM
കാപാ നിയമപ്രകാരം ജില്ലയിൽ നിന്നും രണ്ടുപേരെ നാടുകടത്തി ഉത്തരവായി

കോട്ടയം: പെരുമ്പായിക്കാട് മുള്ളൂശ്ശേരി ഭാഗത്ത് താഴപ്പള്ളി വീട്ടിൽ അനന്തു സത്യൻ (26),ഈരാറ്റുപേട്ട പത്താഴപ്പടി ഭാഗത്ത് കണിയാംകുന്നേൽ വീട്ടിൽ മുഹമ്മദ് മുനീർ (26) എന്നിവരെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. ഐപിഎസിന്റെ റിപ്പോർട്ട് പ്രകാരം റേഞ്ച് ഡി. ഐ. ജി. 6 മാസത്തേക്ക് ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിക്കൊണ്ട് ഉത്തരവിട്ടത്.അനന്തു കോട്ടയം വെസ്റ്റ്, ഗാന്ധിനഗർ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം ഉൾപ്പെടെ 4 കേസുകളിലും മുനീർ എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരിക്കേസുകളിലും ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമ കേസിലും പ്രതിയാണ്.