08 May, 2025 08:27:37 AM


കുറിച്ചിയിൽ അമിതവേഗതയിൽ വന്ന ഓട്ടോറിക്ഷാ ഇടിച്ച് ട്രാഫിക് പോലീസിന് ഗുരുതര പരിക്ക്



കുറിച്ചി: അശ്രദ്ധമായി അമിതവേഗതയിൽ വന്ന വാഹനമിടിച്ചു. ട്രാഫിക് ഡ്യുട്ടിയിൽ ഉണ്ടായിരുന്ന പോലീസുദ്യോഗസ്ഥന് ഗുരുതര പരിക്ക്. കുറിച്ചി ഔട്പോസ്റ്റ് ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന ചിങ്ങവനം പോലീസ് സ്റ്റേഷനിലെ സിപിഒ വിഷ്ണുവിനാണ് പരിക്കേറ്റത്. ബീഹാർ ഗവർണറുടെ റൂട്ട് ബന്തവസ്ത് ഡ്യൂട്ടിക്കായി ഇന്നലെ ഉച്ചമുതൽ കുറിച്ചി ഔട്ട് പോസ്റ്റ് ജംഗ്‌ഷനിൽ ഡ്യൂട്ടി ചെയ്ത് വന്നിരുന്ന വിഷ്ണു എന്ന പോലീസ് ഉദ്യോഗസ്ഥൻ 2.15 മണിയോട് കൂടി ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് ഓഫ് ചെയ്ത് ഗതാഗതം നിയന്ത്രിച്ച് കൊണ്ട് നിൽക്കവേ കൈനടി ഭാഗത്ത് നിന്നും അമിത വേഗതയിലും അശ്രദ്ധദ്ധമായും ജംഗ്ഷനിലേക്ക് ഓടിച്ചു വന്ന KL-26-F-2295-ാo നമ്പർ പാസഞ്ചർ ഓട്ടോറിക്ഷാ ഇടിച്ച് വീഴ്ത്തുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥൻ്റെ ഇടത് കാലിന് ഗുരുതരമായി പരിക്ക് പറ്റി കോട്ടയം ജില്ലാ ആശുപത്രിയിൽ, ചികിത്സയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K