14 May, 2025 07:03:13 PM
അയർക്കുന്നത്ത് പിതാവ് ഓടിച്ച പിക്ക് അപ് വാൻ പിന്നോട്ട് എടുക്കുന്നതിനിടെ ഇടിച്ച് പരിക്കേറ്റ ഒന്നര വയസുകാരി മരിച്ചു

കോട്ടയം: പിതാവ് ഓടിച്ച പിക്ക് അപ് വാൻ പിന്നോട്ട് എടുക്കുന്നതിനിടെ ഇടിച്ച് പരിക്കേറ്റ ഒന്നരവയസുകാരി മരിച്ചു. കോട്ടയം അയർക്കുന്നത്താണ് ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. അയർക്കുന്നം കോയിത്തുരുത്തിൽ ബിബിൻ ദാസിൻ്റെ മകൾ ദേവപ്രിയ ആണ് മരിച്ചത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. വാഹനം പിന്നോട്ട് എടുത്തപ്പോൾ കുട്ടി വാഹനത്തിന് അടുത്തേക്ക് ഓടിയെത്തിയാണ് അപകട കാരണമായത്. സംസ്കാരം നാളെ നടക്കും.