14 May, 2025 07:08:46 PM
കുടുംബശ്രീ ജില്ലാ കലോത്സവം 'അരങ്ങ് 2025' ഉദ്ഘാടനം നാളെ

കോട്ടയം : കുടുംബശ്രീ അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സർഗാത്മക കഴിവുകൾ മാറ്റുരയ്ക്കുന്ന അരങ്ങ് 2020 ജില്ലാ കലോത്സവത്തിന് വ്യാഴാഴ്ച(മേയ് 15) തുടക്കം. അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ കാമ്പസിൽ നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ നിർവഹിക്കും. ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ അധ്യക്ഷത വഹിക്കും. 25 ഇനങ്ങളിലായി നൂറോളം മത്സരാർത്ഥികൾ പങ്കെടുക്കും. സമാപനസമ്മേളനം വൈകുന്നേരം മൂന്നിന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം റോസമ്മ സോണി ഉദ്ഘാടനം ചെയ്യും. ജില്ലാതലത്തിൽ വിജയിക്കുന്നവർ മേയ് 26-ന് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും.