16 May, 2025 01:19:51 PM
കോട്ടയം ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനായി ഏറ്റുമാനൂർ

ഏറ്റുമാനൂർ: കോട്ടയം ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനായി ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ മാസത്തെ പ്രവർത്തന മികവിനാണ് അംഗീകാരം. അന്വേഷണത്തിലെ മികവ്, കേസുകളിൽ പ്രതികളെ പിടികൂടുന്നത്, മയക്ക് മരുന്ന് കേസുകളിലെ നടപടികൾ, കാലതാമസമില്ലാതെ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് തുടങ്ങി ഇരുപതോളം മാനദണ്ഡങ്ങൾ മുൻ നിർത്തിയാണ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനെ അംഗീകാരത്തിനായി തിരഞ്ഞെടുത്തത്. കോട്ടയം പോലീസ് ക്ലബ്ബിൽ നടന്ന ക്രൈം കോൺഫറൻസിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഏറ്റുമാനൂർ എസ് എച്ച് ഒ എ എസ് അൻസലിന് പുരസ്‌കാരം സമ്മാനിച്ചു.