03 June, 2025 04:55:15 PM


എം.ജി സര്‍വകലാശാല ഡി.എസ്.എസ് ഇനി ഡി.എസ്.ഡബ്ല്യു



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റുഡന്റ് സര്‍വീസസിന്റെ പേര് ഡയറക്ടറേറ്റ് ഓഫ് സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ എന്നു മാറ്റി. സര്‍വകലാശാലാ സിന്‍ഡിക്കേറ്റാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. 
വകുപ്പിന്റെ ഡയറക്ടറായി ഏബ്രഹാം കെ. സാമുവല്‍ തുടരും. അഫിലിയേറ്റഡ് കോളജുകളിലെയും സര്‍വകലാശാലയിലെ പഠന വകുപ്പുകളിലെയും വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായുള്ള നടപടികളും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സര്‍വകലാശാലാ തലത്തില്‍ ഏകോപിപ്പിക്കുന്നത്  ഡി.എസ്.ഡബ്ല്യുവാണ്.
(പി.ആര്‍.ഒ/39/1653/2025)


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K