03 June, 2025 05:01:54 PM


പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയ അധ്യാപകരെ മഹാത്മാ ഗാന്ധി സര്‍വകലാശാല ആദരിച്ചു



കോട്ടയം: ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളുടെ(എംജിയു-യുജിപി) ഭാഷാ പാഠപുസ്തകങ്ങള്‍ സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച  അധ്യാപകരെ മഹാത്മാ ഗാന്ധി സര്‍വകലാശാല ആദരിച്ചു. പുസ്തകങ്ങളുടെ എഴുത്തിലും എഡിറ്റിംഗിലും പങ്കാളികളായ അധ്യാപകര്‍ക്ക് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ സാക്ഷ്യപത്രങ്ങള്‍ നല്‍കി.  സിന്‍ഡിക്കേറ്റ് അംഗം ഡോ. എ.എസ്. സുമേഷ്, രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍, സര്‍വകലാശാലയിലെ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് വകുപ്പിന്റെ ചുമതല വഹിക്കുന്ന ഡോ. സിബു ജി. നെറ്റോ എന്നിവര്‍ സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K