04 June, 2025 05:59:52 PM


എം.ജിയില്‍ പി.ജി; പ്രവേശന പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പുകളിലെയും ഇന്റര്‍ സ്‌കൂള്‍ സെന്ററുകളിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് വിദ്യാര്‍ഥികളുടെ പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

പരീക്ഷ ജൂണ്‍ എട്ട്, ഒന്‍പത് തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടക്കും. ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് cat.mgu.ac.in  സന്ദര്‍ശിക്കുക. ഫോണ്‍-9495607297, 0481 2733595


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K