09 June, 2025 07:27:42 PM


എം ജി ബിരുദ ഏകജാലകം; ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള ട്രയല്‍  അലോട്ട്‌മെന്റ് പ്രസിദ്ധികരിച്ചു. ജൂണ്‍ 13 വരെ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുകയും പുനഃ:ക്രമീകരിക്കുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്യാം.  പേര്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം, പരീക്ഷാ ബോര്‍ഡ്, രജിസ്റ്റര്‍ നമ്പര്‍, സംവരണ വിഭാഗം എന്നിവയിലൊഴികെ തിരുത്തല്‍ വരുത്താം. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും ഫീസ് അടച്ച ശേഷം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും ജൂണ്‍ 13 വരെ അപേക്ഷ നല്‍കാം. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയില്‍  അപേക്ഷിച്ചവര്‍ക്ക് ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും പുതിയ അപേക്ഷ നല്‍കുന്നതിനും 13 വരെ അവസരമുണ്ട്. ഇതിനായി കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിന്‍ ഓപ്ഷന്‍ ഉപയോഗിക്കണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K