07 July, 2025 08:54:25 AM


രാത്രി വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; പ്രതി അറസ്റ്റിൽ



പള്ളിക്കത്തോട്: വീട് കയറി ആക്രമണം പ്രതി അറസ്റ്റിൽ. 04-07-2025 തീയതി വാഴൂർ ആറ്റുകുഴി ഭാഗത്തുള്ള  വീട്ടിൽ രാത്രി  അതിക്രമിച്ചു കയറുകയും വീടിൻ്റെ ജനാലകളും മുറ്റത്ത് കിടന്ന കാറിൻ്റെ നാലുവശത്തെയും ഗ്ലാസ്സുകളും കോടാലി ഉപയോഗിച്ച് തല്ലിപ്പൊട്ടിച്ച കേസിൽ വാഴൂർ വില്ലേജിൽ കൊടുങ്ങൂർ അമ്പാട്ടുപടി ഭാഗത്ത് അഞ്ചേക്കർ വീട്ടിൽ അജീഷ് എ എം (23 )  പള്ളിക്കത്തോട് പോലീസിൻ്റെ പിടിയിലായി. സബ് ഇൻസ്പെക്ടർ പി എൻ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927