12 July, 2025 09:08:27 PM


ചിങ്ങവനത്ത് 6.8 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ



ചിങ്ങവനം: ചിങ്ങവനത്ത്  നാല് അന്യസംസ്ഥാന തൊഴിലാളികൾ, 6.8 കിലോഗ്രാം കഞ്ചാവുമായി പിടിയിൽ. ഒഡിഷ സ്വദേശികളായ സുരേഷ് ബിറ, ആകാശ് ബീര, അസം സ്വദേശികളായ ബിക്രം ഭൂയൻ, പരാഗ് ഡ്യൂട്ടാ എന്നിവരാണ് പിടിയിലായത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  ഇന്ന് (12-07-2025) രാവിലെ 7:45 മണിയോടെ ഇത്തിത്താനം കളംപാട്ട്ചിറ ഭാഗത്ത് എത്തിയ പോലീസ് സംഘം സംശയാസ്പദമായി കണ്ട നാലു പേരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതിൽ ഇവർ അന്യസംസ്ഥാനക്കാരാണെന്ന് മനസ്സിലാവുകയും, ഇവരുടെ കൈവശം ഉണ്ടായിരുന്ന ഷോൾഡർ ബാഗ് പരിശോധിച്ചതിൽ പ്ലാസ്റ്റിക് കവറുകളിൽ ആക്കി പാക്ക് ചെയ്ത നിലയിൽ നിരോധിത ലഹരി വസ്തുവായ 6.8 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയും ആയിരുന്നു. 

പ്രതികളിൽ രണ്ടുപേർ ആസാം സ്വദേശികളും, രണ്ടുപേർ ഒഡീഷ സ്വദേശികളുമാണ്. പ്രതികളിൽ സുരേഷ്, ആകാശ് എന്നീ ഒഡീഷ സ്വദേശികൾ .ചിങ്ങവനത്ത് CEA KAY ഇൻഡസ്ട്രീസ് എന്ന കമ്പനിയിൽ ജോലിക്കാരായ വിക്രം,പരാഗ് എന്നീ ആസ്സാം സ്വദേശികൾക്ക്‌ കൈമാറുവാൻ ആയി ട്രെയിനിൽ കഞ്ചാവുമായി എത്തുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾക്കും മറ്റും  വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിക്കപ്പെട്ടത്.

ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡിനോടൊപ്പം ചിങ്ങവനം പോലീസ് സ്റ്റേഷൻ ഐ പി എസ് എച്ച് ഒ അനിൽകുമാർ വി. എസ്, എസ് ഐ മാരായ വി. വി. വിഷ്ണു, ഷാൻ, സജി എം. പി, സിജു സൈമൺ, എ എസ് ഐ സിജോ രവീന്ദ്രൻ, സിപിഒ മാരായ റിങ്കു, സുമേഷ്, രാജീവ്, സിറാജുദ്ദീൻ, സാൽബിൻ,ഹോം ഗാർഡ് ഭാസുരൻ 
 എന്നിവരും മടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928