16 July, 2025 03:44:54 PM
കോട്ടയം മെഡിക്കൽ കോളജിൽ പുതിയതായി നിർമ്മിച്ച സർജറി ബ്ലോക്കിൽ പൈപ്പ് പൊട്ടി ചോർച്ച

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ പുതിയതായി നിർമ്മിച്ച സർജറി ബ്ലോക്കിൽ പൈപ്പ് പൊട്ടി ചോർച്ച. ശസ്ത്രക്രീയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന മുറി (സി എസ് ആർ) യിലാണ് പൈപ്പ് പൊട്ടി വെള്ളക്കെട്ട് ഉണ്ടായത്. മുകളിലത്തെ നിലയിലെ പൈപ്പാണ് പൊട്ടിയത്. സർജറി ബ്ളോക്കിൻ്റെ എ- വൺ എന്ന കെട്ടിടത്തിലാണ് സി എസ് ആർ മുറി പ്രവർത്തിക്കുന്നത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളത്തിൻ്റെ ശക്തികൊണ്ട് സി എസ് ആർ മുറിയുടെ സീലിംഗ് ഇളകിമാറിയതാണ് വെള്ളം താഴേക്ക് പതിക്കാൻ കാരണമായത്. പൈപ്പിൽ അറ്റകുറ്റപണി നടത്തി പ്രശ്നം പരിഹരിച്ചതായി ആശുപതി അധികൃതർ അറിയിച്ചു.