20 August, 2025 09:32:33 PM


കളക്ടറേറ്റിലെ ജീവനക്കാർ സദ്ഭാവനാ പ്രതിജ്ഞയെടുത്തു



കോട്ടയം: സദ്ഭാവനാദിനത്തോടനുബന്ധിച്ച് കളക്ടറേറ്റിലെ ജീവനക്കാർ സദ്ഭാവനാ പ്രതിജ്ഞയെടുത്തു. കളക്ടറേറ്റ് ഹാളിൽ വച്ച് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ലോ ഓഫീസർ ടി.എസ്. സബി, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.) ഷാഹിന രാമകൃഷ്ണൻ, ഹുസൂർ ശിരസ്തദാർ പി.വി. ജയേഷ്, ജീവനക്കാർ എന്നിവർ പങ്കെടുത്തു. എല്ലാവിഭാഗം ജനങ്ങളിലും ദേശീയ ഐക്യവും പരസ്പരസ്നേഹവും വളർത്തുന്നതിനുള്ള സന്ദേശം നൽകുന്നതിനാണ് മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20 സദ്ഭാവനാദിനമായി ആചരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K